199 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 2) 104 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 10 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 93 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ
എന്നിവർ ഉൾപ്പെടും.199 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2588 പരിശോധന നടത്തിയതിലാണ് 104 പേർക്ക് രോഗം സ്ഥിരീകരിച്ചത്.4.01 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

പാലക്കാട് നഗരസഭ സ്വദേശികൾ 24 പേർ

നാഗലശ്ശേരി, വാണിയംകുളം സ്വദേശികൾ 5 പേർ വീതം

ഒറ്റപ്പാലം സ്വദേശികൾ 4
പേർ

അമ്പലപ്പാറ,
ചിറ്റൂർ- തത്തമംഗലം,
കടമ്പഴിപ്പുറം, കണ്ണാടി, പട്ടാമ്പി സ്വദേശികൾ 3 പേർ വീതം

ആലത്തൂർ, ചെർപ്പുളശ്ശേരി, കണ്ണമ്പ്ര, കപ്പൂർ, കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, മാത്തൂർ, നെല്ലായ, പറളി, പട്ടിത്തറ, പുതുപ്പരിയാരം, തരൂർ, തേങ്കുറിശ്ശി, വടക്കഞ്ചേരി സ്വദേശികൾ
2 പേർ വീതം

അനങ്ങനടി, മണ്ണാർക്കാട്, ചളവറ, എരിമയൂർ, കാഞ്ഞിരപ്പുഴ, കേരളശ്ശേരി, കൊടുമ്പ്, കോങ്ങാട്, കോട്ടായി, കോട്ടോപ്പാടം, കുമരംപുത്തൂർ, ലക്കിടി പേരൂർ, നെന്മാറ, ഓങ്ങല്ലൂർ, പുതൂർ,
ശ്രീകൃഷ്ണപുരം, തെങ്കര, തിരുവേഗപ്പുറ, തൃക്കടീരി, വല്ലപ്പുഴ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 724 ആയി.