കുടുംബശ്രീ ജലജീവന്‍ മിഷന്‍ പദ്ധതി നിര്‍വഹണത്തിന് കൊല്ലം ജില്ലയിൽ വിവിധ തസ്തികകളില്‍ കരാര്‍ നിയമന ഒഴിവുണ്ട്. ടീം ലീഡര്‍ : യോഗ്യത – എം.എസ്.ഡബ്‌ള്യു/എം.എ സോഷ്യോളജി, ഗ്രാമവികസനവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ജലവിതരണ പദ്ധതികളിലെ ജോലി പരിചയം അഭികാമ്യം. കോര്‍പറേഷന്‍/മുനിസിപ്പാലിറ്റി/ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്ക് മുന്‍ഗണന.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ : / യോഗ്യത – ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഗ്രാമവികസനം/സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ജലവിതരണ പദ്ധതികളിലെ ജോലി പരിചയം അഭികാമ്യം. ഒഴിവുകള്‍ മണ്‍ട്രോതുരുത്ത്, തെക്കുംഭാഗം, നീണ്ടകര, പെരിനാട്, വെസ്റ്റ് കല്ലട, ആലപ്പാട്, തേവലക്കര, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ മാത്രം. ഗ്രാമപഞ്ചായത്തിലുള്ളവര്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്.
വെള്ള കടലാസില്‍ ബയോഡേറ്റ, വയസ്സ്, യോഗ്യത, ജോലിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ പി. ഒ.-691013 വിലാസത്തില്‍ ഡിസംബര്‍ ഒമ്പതിനകം സമര്‍പ്പിക്കണം. പ്രായപരി