കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച 375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 269പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 374പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 94 പേര്‍ക്കാണ് രോഗബാധ.മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂർ 12 വീതം, കൊട്ടാരക്കര-11പരവൂർ – രണ്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ കടയ്ക്കൽ -12, ചിറക്കര- 11, ശൂരനാട് വടക്ക് -10, തൊടിയൂർ, പട്ടാഴി, പത്തനാപുരം എന്നിവിടങ്ങളിൽ ഒൻപത് വീതവും അലയമൺ, കല്ലുവാതുക്കൽ, ചടയമംഗലം, ചവറ, പൂ തക്കുളം പ്രദേശങ്ങളിൽ എട്ട് വീതവും തെക്കുംഭാഗം ഏഴ്, എഴുകോൺ, ചാത്തന്നൂർ, പൂയപ്പള്ളി, വെട്ടിക്കവല ഭാഗങ്ങളിൽ ആറ് വീതവും അഞ്ചൽ, ആദിച്ചനല്ലൂർ, ഉമ്മന്നൂർ, കുളത്തൂപ്പുഴ നെടുമ്പന, പിറവന്തൂർ എന്നിവിടങ്ങളിൽ അഞ്ച് വീതവും ഏരൂർ, കുണ്ടറ, പെരിനാട്, മൈലം, വെളിയം പ്രദേശങ്ങളിൽ നാല് വീതവും ഇളമ്പള്ളൂർ, കരീപ്ര, കുളക്കട, ചിതറ, തലവൂർ, പവിത്രേശ്വരം ഭാഗങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.