ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സീനിയര്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ്സ്, ടീം ലീഡര്‍, ടീം മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടീവ് എന്നീ തസ്‌കകളിലാണ് ഒഴിവുകള്‍. സീനിയര്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ്സ്, ടീം മാനേജര്‍ തസ്തികളിലേക്ക് ബിരുദവും ടീം ലീഡര്‍, സെയില്‍സ് എക്സിക്യൂട്ടീവ് തസ്തികളിലേക്ക് പ്ലസടുവുമാണ് യോഗ്യത.

അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ ഡിസംബര്‍ ഏഴിന് രാവിലെ 10 നകം ഓഫീസില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. പുതിയതായി രജിസ്ട്രേഷന്‍ നടത്തുവാനും അഭിമുഖത്തില്‍ പങ്കെടുക്കുവാനും 9207155700 എന്ന നമ്പറില്‍ ബന്ധപ്പെടണം.