കയ്യൂര്‍ ചെമ്പ്രകാനം പാലക്കുന്ന് റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഡിസംബര്‍ ഏഴിന് വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്നു. എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിപി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.

കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി ലേജു, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം എം രാഘവന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി.ഷീബ, പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രകാശന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ടോമി, കയനി കുഞ്ഞിക്കണ്ണന്‍, എം ബാലകൃഷ്ണന്‍, പി പി സുകുമാരന്‍, എം. ശാന്ത, എം രാജീവന്‍, കെ രാധാകൃഷ്ണന്‍, ദിലീപ് തങ്കച്ചന്‍, എം മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലന്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം പി ലീല നന്ദി അറിയിച്ചു. കമ്മിറ്റിയുടെ ചെയര്‍മാന്‍ എം രാജാഗോപാലന്‍ എം എല്‍ എയും കണ്‍വീനര്‍ കെ.പി.വത്സലനുമാണ്.