ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷന്‍ ഒന്ന്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ചുങ്കമന്ദം ഡിവിഷന്‍ നാല്, തരൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തോട്ടുംപള്ള, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് മൂങ്കില്‍മട, എരിമയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അരിയക്കോട്, ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കര്‍ക്കിടകച്ചാല്‍ എന്നിവിടങ്ങളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് അനുമതിക്ക് അപേക്ഷിക്കുന്ന പക്ഷം വോട്ട് ചെയ്ത് വരുന്നതിനുള്ള അനുമതി ബന്ധപ്പെട്ട ഓഫീസ് മേലധികാരി നല്‍കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.
