ഇടുക്കി: റൂട്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും അനുവദിച്ചു നല്‍കിയിട്ടുളള ബസ്സുകളുടെ പെര്‍മിറ്റിന്റെയും ടൈം ഷീറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി ഡിസംബര്‍ 8നകം ഈ ഓഫീസില്‍ ഹാജരാക്കണം. ഈ തീയതിയ്ക്കുളളില്‍ ഹാജരാക്കാത്ത ഉടമകള്‍ക്ക് പിന്നീട് അവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് ഇടുക്കി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.