കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷനില്‍ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയില്‍ കരാര്‍ നിയമനം നടത്തും. യു.ജി.സി അംഗീകൃത എം.ബി.എ ബിരുദവും, കാര്‍ഷിക ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രോഡക്ട് ഡെവലപ്പ്മെന്റ് മാര്‍ക്കറ്റിംഗ് മേഖലകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. എക്സ്പോര്‍ട്ട്, ഇംപോര്‍ട്ട് നടപടി ക്രമങ്ങള്‍, ഭക്ഷ്യസുരക്ഷ, ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ എന്നീ മേഖലകളില്‍ മുന്‍പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്. ശമ്പളം 25,000 രൂപ. യാത്രാ അലവന്‍സുകള്‍, വില്പന കമ്മീഷന്‍ എന്നിവ പ്രത്യേകം അനുവദിക്കും.
ബയോഡേറ്റ സഹിതം sctfed@gmail.com ല്‍ അപേക്ഷിക്കണം. അപേക്ഷകള്‍ 15നകം ലഭിക്കണം. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍ ക്ലിപ്തം നമ്പര്‍ – 4351, എ.കെ.ജി.നഗര്‍ റോഡ്, പേരൂര്‍ക്കട പി.ഒ., തിരുവനന്തപുരം 695 005 എന്ന വിലാസത്തിലും അപേക്ഷിക്കാം.