ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സൈലേജ്, ഫോഡര്‍ മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 9, 10 തീയതികളില്‍ വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമിലെ തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തിലാണു പരിശീലനം. താത്പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിനു വൈകിട്ട് നാലിനു മുന്‍പ് 8078599881, 9400831831 എന്നീ നമ്പറുകളില്‍ വാട്‌സ്ആപ്പ് മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
