കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ രാമനാട്ടുകര മുതല്‍ നാട്ടകുല്‍ വരെയുള്ള ഭാഗത്ത് അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍, സ്തൂപങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ ബന്ധപ്പെട്ട കക്ഷികള്‍ തന്നെ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് പെരിന്തല്‍മണ്ണ ദേശീയപാതാ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അല്ലാത്തപക്ഷം ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട്, കേരള ലാന്റ് കണ്‍സര്‍വന്‍സി ആക്ട് എന്നിവ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കും. പാതയോരങ്ങളിലെ അനധികൃത നിര്‍മ്മിതികളും ബോര്‍ഡുകളും പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
