തിരുവനന്തപുരം: ജില്ലയില്‍ ഡിസംബര്‍ 7ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നംചുണ്ട് എന്നീ വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത്ഖോസ ഉത്തരവിറക്കി. വോട്ടെടുപ്പ് അവസാനിക്കുന്ന 6 മണിക്ക് തൊട്ട്മുന്‍പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ എട്ടിനുമാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 7ന് രാവിലെ ഏഴ്  മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.