മാനന്തവാടി: ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ യുവജന വിഭാഗമായ യൂത്ത് റെഡ്ക്രോസ് ജില്ലാ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ആശുപത്രിയിലെ രോഗികളെ സഹായിക്കുകയാണ് റെഡ്ക്രോസ് യുവസഹായ ഹസ്തത്തിന്റെ ലക്ഷ്യം. സെന്റ് മേരീസ് കോളജില്‍ മാനന്തവാടി നഗരസഭ ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് പി.ടി ബിജു ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രതിഭാ ശശി, പ്രിന്‍സിപ്പാള്‍ ഇ. ശ്രീധരന്‍, ഹെല്‍പ്പിംഗ് ഹാന്‍ഡ് ജില്ലാ കോ-ഓഡിനേറ്റര്‍ തങ്കച്ചന്‍ കിഴക്കേപ്പറമ്പില്‍, ജോര്‍ജ് വട്ടകുടിയില്‍, കെ. ചിന്നു, കെ. സബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
