ഇടുക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും പള്‍സ് എമര്‍ജന്‍സി ടീം കേരളയും അലസ്‌ക ടൂറിസം സൊസൈറ്റിയും ചേര്‍ന്ന് ആനച്ചാലില്‍ പൊതുജനങ്ങള്‍ക്കായി ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആനച്ചാലിലെ ഡോ. എ പി ജെ അബ്ദുള്‍കലാം മെമ്മോറിയല്‍ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.ദേവികുളം തഹസില്‍ദാര്‍ രാധാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാദുരന്തനിവാരണ അതോറിറ്റിയിലെ ഹസാര്‍ഡ് അനലിസ്റ്റ് രാജീവ് റ്റി ആര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു മുഖ്യ പ്രഭാഷണം നടത്തി. പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ പരിശീലന വിദഗ്ദര്‍ മുബീര്‍ഷാ, അഹമ്മദ് ബഷീര്‍, അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് റ്റി ആര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈഓഫീസര്‍ ഹനീഫ, പള്‍സ് എമര്‍ജന്‍സി ടീം ജനറല്‍ സെക്രട്ടറി സലിം കെ, അലാസ്‌ക ടൂറിസം സൊസൈറ്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഇ കെ ബാബു, അലാസ്‌ക ജോയിന്‍ സെക്രട്ടറി മോനിച്ചന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.