ആലപ്പുഴ: ജില്ലാ പ‍ഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നാളെ (2021 ഡിസംബര്‍ 7) രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ നടക്കും. അരൂര്‍, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത്, തുറവൂര്‍ പഞ്ചായത്തുകളിലെ  52 വാര്‍ഡുകളിലായി 67070 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 34759 പേര്‍ സ്ത്രീകളും 32311 പേര്‍ പുരുഷന്‍മാരുമാണ്.

93 പോളിംഗ് ബൂത്തുകളിലേക്കായി  റിസര്‍വ് ഉള്‍പ്പെട 116 വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണം തുറവൂര്‍ ടി.ഡി.എച്ച്.എസ്.എസില്‍ ഇന്നലെ നടന്നു.

അനന്തു രമേശന്‍(സി.പി.എം), അഡ്വ. കെ. ഉമേശന്‍(കോണ്‍ഗ്രസ്-ഐ), കൃഷ്ണകുമാര്‍(സ്വതന്ത്രന്‍), മണിലാല്‍(സ്വതന്ത്രന്‍) എന്നിവരാണ് ജനവിധി തേടുന്നത്.

വരാണാധികാരിയായ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ നേതൃത്വത്ത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികള്‍.

വോട്ടെടുപ്പിനു ശേഷം പോളിംഗ് ബൂത്തുകളിലെത്തുന്ന സെക്ടറല്‍ ഓഫീസര്‍മാര്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങി തുറവൂര്‍ ടി.ഡി.എച്ച്.എസ്.എസില്‍ എത്തിക്കും. നാളെ(ഡിസംബര്‍ എട്ട്)യാണ് വോട്ടെണ്ണല്‍.