പെരിന്തല്‍മണ്ണ നഗരസഭയിലെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി നടന്ന ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച അഞ്ചാം വാര്‍ഡില്‍ അഡീഷണല്‍ മജിസ്‌ട്രേറ്റും ജില്ല കലക്ടര്‍ ഇന്‍ ചാര്‍ജ്ജുമായ എന്‍.എം മെഹ്‌റലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഹുസൈനാ നാസര്‍ അധ്യക്ഷനായി.
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ശ്രീധരന്‍ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജനകീയാസൂത്രണം ബ്ലോക്ക്തല കോര്‍ഡിനേറ്റര്‍ ശ്രീധരന്‍ മാസ്റ്റര്‍, നഗരസഭ സീനിയര്‍ ക്ലര്‍ക്ക് ധനേഷ്, ജോയിന്റ് ബിഡിഒ കെ.എം.സുജാത, പരിക്കുട്ടി മാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.