മ്യൂസിയവും മൃഗശാലയും വകുപ്പിലെ ‘ബ്ലാക്ക്സ്മിത്ത്’ തസ്തിക 2019ലെ ശമ്പള പരിഷ്‌കരണ ഉത്തരവിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. 2021 ഫെബ്രുവരി 10നു പുറപ്പെടുവിച്ച GO(P)No. 27/2019/Fin ഉത്തരവിൽ ഈ തസ്തിക വിട്ടുപോയിരുന്നു. മ്യൂസിയവും മൃഗശാലയും വകുപ്പിന്റെ ഷെഡ്യൂളിൽ കീപ്പർ തസ്തികയുടെ തൊട്ടുതാഴെയായി 23700- 52600 ശമ്പള സ്‌കെയിലിലാണ് ബ്ലാക്സ്മിത്ത് തസ്തിക ഉൾപ്പെടുത്തിയിരിക്കുന്നത്.