അസാപ് കേരളയിലൂടെ വിദേശ ഭാഷ കോഴ്സുകള്‍ പഠിക്കുവാന്‍ ഇടുക്കി ജില്ലയില്‍ നിന്നും അവസരം. ഫ്രഞ്ച് , ജര്‍മന്‍ , സ്പാനിഷ്, ജാപ്പനീസ് എന്നീ ഭാഷകള്‍ക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈനായിട്ടായിരിക്കും കോഴ്സ് നടക്കുക. ഓരോ ഭാഷയുടെയും വിവിധ ലെവല്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി അസാപ് കേരള വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://asapkerala.gov.in/sector/linguistics-lifeskills/
ഫ്രഞ്ച്- 9400774566, ജര്‍മന്‍- 9495999655, സ്പാനിഷ്- 9895006316, ജാപ്പനീസ്- 9495999780.

കേരളോത്സവം 2021- വീഡിയോ അപ് ലോഡിംഗ് 12 വരെ മാത്രം

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2021 കലാമത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികളുടെ വീഡിയോ അപ് ലോഡിംഗ് ഡിസംബര്‍ 12 വരെ മാത്രം. WWW.keralolsavam.com എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ മത്സരങ്ങളുടെ റെക്കോഡ് ചെയ്ത വീഡിയോകള്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862- 228936 , 9895183934.