ടിംബര്‍ കട്ടിംഗ് & ഫെല്ലിംഗ്, ഓയില്‍ പാം, ടി.എം.ടി. സ്റ്റീല്‍ ബാര്‍ നിര്‍മ്മാണം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായുള്ള മിനിമം വേതന ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഡിസംബര്‍ 10 യഥാക്രമം രാവിലെ 10.30 മണിക്കും, 11 മണിക്കും, 11.30 മണിക്കും ആലുവ ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ മേല്‍പ്പറഞ്ഞ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി – തൊഴിലുടമ പ്രതിനിധികള്‍ അതാത് യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ആഫീസര്‍ നവാസ്. വി.കെ. അറിയിച്ചു.
