187 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 6) 99 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 9 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 89 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ എന്നിവർ ഉൾപ്പെടും.187 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2287 പരിശോധന നടത്തിയതിലാണ് 99 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 4.32 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 19 പേർ

ഷൊർണ്ണൂർ സ്വദേശികൾ 9 പേർ

ഒറ്റപ്പാലം സ്വദേശികൾ 8 പേർ

നെന്മാറ സ്വദേശികൾ 5 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 4 പേർ

അമ്പലപ്പാറ, അനങ്ങനടി, കുഴൽമന്നം,
ലക്കിടി പേരൂർ, മരുതറോഡ്, പട്ടാമ്പി, പുതുശ്ശേരി സ്വദേശികൾ 3 പേർ വീതം

അകത്തേത്തറ, ചാലിശ്ശേരി, ചിറ്റൂർ-തത്തമംഗലം, കരിമ്പുഴ, കൊടുമ്പ്, പറളി, തേങ്കുറിശ്ശി സ്വദേശികൾ 2 പേർ വീതം

എരിമയൂർ, കണ്ണമ്പ്ര, കാവശ്ശേരി, കൊടുവായൂർ, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, മങ്കര, മാത്തൂർ, മുണ്ടൂർ, ഓങ്ങല്ലൂർ, പട്ടഞ്ചേരി, പിരായിരി, പുതുനഗരം, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തൃത്താല, വണ്ടാഴി, വാണിയംകുളം സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 546 ആയി.