കൊല്ലം ജില്ലയിലെ തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ (ഡിസംബര്‍ 7). രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിംഗ്. രണ്ട് വാര്‍ഡുകളിലായി നാല് ബൂത്തുകളില്‍ വോട്ടെടുപ്പ് നടക്കും.

കോവിഡ് പോസിറ്റിവ് ആയവര്‍ക്കും ക്വാറന്റീന്‍ ഉള്ളവര്‍ക്കും സെപ്ഷ്യല്‍ പോളിംഗ് ഓഫീസര്‍മാര്‍ വീടുകളില്‍ നേരിട്ടെത്തി വോട്ടു ചെയ്യിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. ഡിസംബര്‍ 6 ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം കോവിഡ് പോസിറ്റിവ് ആകുന്നവര്‍ക്ക് പോളിംഗ് ദിവസം വൈകിട്ട് അഞ്ചിനും ആറിനും മധ്യേ സാധാരണ വോട്ടര്‍മാര്‍ വോട്ട് ചെയ്ത ശേഷം പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാം.

വോട്ടെണ്ണല്‍ ഡിസംബര്‍ 8 ന് രാവിലെ 10ന് തുടങ്ങുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് തേവലക്കര ഗ്രാമപഞ്ചായത്തിലെ വോട്ടുകള്‍ എണ്ണുക. ചിതറയിലേത് ചിതറ പഞ്ചായത്ത് ഹാളിലും.

നടുവിലക്കര വാര്‍ഡില്‍ ആകെ 2058 (സ്ത്രീ -1056, പുരുഷന്‍മാര്‍ – 1002) വോട്ടര്‍മാര്‍.

സത്യമംഗലം വാര്‍ഡില്‍ ആകെ 1140 (സ്ത്രീ – 539, പുരുഷന്മാര്‍ – 601) വോട്ടര്‍മാരുമുണ്ട്.