കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ കല്‍പ്പാത്തി പഴയ പാലത്തിന്റെ കൈവരി മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയായി ഡിസംബര്‍ 10 മുതല്‍ 24 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ മുണ്ടൂര്‍ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും ഒലവക്കോട് നിന്ന് പുതിയപാലം കല്‍മണ്ഡപം ബൈപ്പാസ് വഴിയും പാലക്കാട് ഭാഗത്തു നിന്നും മുണ്ടൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്, ഭാരവാഹനങ്ങള്‍ ഗവ. വിക്ടോറിയ കോളേജ് പുതിയ പാലം വഴി ഒലവക്കോട് ഭാഗത്തേക്കും പ്രവേശിക്കേണ്ടതാണ്.