എറണാകുളം: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള ചട്ടങ്ങള്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുന:സംഘടിപ്പിക്കുന്നതിനായി കൊച്ചി, കണയന്നൂര്‍, ആലുവ, പറവൂര്‍ എന്നീ താലൂക്കുകളിലെ സേവന തല്‍പരരായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഏതെങ്കിലും അംഗീകൃത സംഘടനകളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള ആക്ട് 2007 ലുള്ള പരിജ്ഞാനം, മതിയായ സംവേദനത്തോടെ മധ്യസ്ഥം, അനുരഞ്ജനം എന്നിവ നടത്തുവാനുള്ള കഴിവ് തുടങ്ങിയവയാണ് യോഗ്യതകള്‍. നിശ്ചിത യോഗ്യത ഉള്ളവര്‍ക്ക് വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രിസൈഡിംഗ് ഓഫീസര്‍, മെയിന്‍റനന്‍സ് ട്രിബ്യൂണല്‍, ഫോര്‍ട്ട് കൊച്ചി മുന്‍പാകെ ഈ മാസം 15ന് വൈകീട്ട് നാല് മണിക്ക് മുന്‍പായി അപേക്ഷ സര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2215340.