കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ശുചിത്വ മിഷന്‍, കുറ്റിപ്പുറം ഐസിഡിഎസ് എന്നിവയുടെ സഹകരണത്തോടെ ‘കോവിഡും ശുചിത്വവും’ എന്ന വിഷയത്തില്‍ വളാഞ്ചേരിയില്‍ ശില്‍പശാല സംഘടിപ്പിച്ചു. കുറ്റിപ്പുറം സിഡിപിഒ എ.എസ് ദീപ ശില്‍പശാല ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം.സ്മിതി അധ്യക്ഷയായി.

ശുചിത്വമിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ ജി. ശ്രീദേവി ക്ലാസെടുത്തു. സ്വഛ് ഭാരത് അഭിയാന്‍ പദ്ധതികളിലൂടെ വെളിയിട വിസര്‍ജനത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാനായിട്ടുണ്ടെന്നും കോവിഡാനന്തര കാലത്ത് ശുചിത്വശീലങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് വലിയ പ്രാധാന്യമാണുള്ളതെന്നും ശില്‍പശാല ചൂണ്ടിക്കാട്ടി.

ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങള്‍ക്ക് പാലക്കാട് എഫ്എഫ്ബി എം. സുരേഷ് കുമാര്‍ നേതൃത്വം നല്‍കി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ പി.അമ്പിളി, അരുണിമ, രഹിന, ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. വളാഞ്ചേരിയിലെ വിവിധ പ്രദേശങ്ങളില്‍ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചാ ക്ലാസുകളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.