ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബധിര വിദ്യാര്‍ഥികള്‍ക്ക് നാലു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ കൗണ്‍സലിങ് കോഴ്‌സിന് പുളിക്കല്‍ എബിലിറ്റിയില്‍ തുടക്കമായി. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.അഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പ്രൊഫ. പി. മമ്മദ് പദ്ധതി വിശദീകരിച്ചു.
വിവാഹം അതിന്റെ സാമൂഹികത, വിവാഹത്തിന്റെ ധാര്‍മിക, നൈതിക മാനവിക മൂല്യങ്ങള്‍, ആരോഗ്യ കുടുംബജീവിതം, മാനുഷിക ബന്ധങ്ങള്‍, കുടുംബബന്ധങ്ങള്‍, ലൈംഗിക ആരോഗ്യം, പാരന്റിങ്, കുടുംബ ബഡ്ജറ്റ്, വിവാഹവും നിയമവശങ്ങളും എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍. എബിലിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ. സലീം കോനാരി, എബിലിറ്റി അക്കാദമിക് ഡയറക്ടര്‍ ടി.പി ഇബ്രാഹിം, എബിലിറ്റി ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ എം. നസീം, കെ.റനീഷ് എന്നിവര്‍ പങ്കെടുത്തു.