കൊല്ലം ജില്ലയില്‍ ബുധനാഴ്ച 432 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 369 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 430 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 85 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂർ- 20 കരുനാഗപ്പള്ളി-11, കൊട്ടാരക്കര- പത്ത്, പുനലൂർ- ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ കല്ലുവാതുക്കൽ- 42, ചടയമംഗലം, കടയ്ക്കൽ എന്നിവിടങ്ങളിൽ 18 വീതവും അഞ്ചൽ- 13, പൂതക്കുളം, ഇടമുളയ്ക്കൽ ഭാഗങ്ങളിൽ 12 വീതവും ഇട്ടിവ- 11, ചിതറ,ഏരൂർ മേഖലകളിൽ പത്ത് വീതവും പത്തനാപുരം- ഒൻപത്, വിളക്കുടി, മയ്യനാട് പ്രദേശങ്ങളിൽ എട്ട് വീതവും തൃക്കോവിൽവട്ടം, അലയമൺ ഭാഗങ്ങളിൽ ഏഴ് വീതവും പിറവന്തൂർ, ചാത്തന്നൂർ പ്രദേശങ്ങളിൽ ആറ് വീതവും കൊറ്റങ്കര, കുളക്കട, എഴുകോൺ മേഖലകളിൽ അഞ്ച് വീതവും വെളിയം, തേവലക്കര,തഴവ, തലവൂർ, ചിറക്കര, കരീപ്ര, ആദിച്ചനല്ലൂർ പ്രദേശങ്ങളിൽ നാല് വീതവും ശൂരനാട് വടക്ക്, ശാസ്താംകോട്ട, വെട്ടിക്കവല,പട്ടാഴി, തൊടിയൂർ, ചവറ, ഉമ്മന്നൂർ, ഇളമ്പള്ളൂർ ഭാഗങ്ങളിൽ മൂന്നു വീതവും ആണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.