എറണാകുളം: തൃപ്പൂണിത്തുറ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഭിന്നശേഷിക്കാര്‍, പട്ടികജാതി, പട്ടികവര്‍ഗം എന്നീ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ആരംഭിക്കുന്ന സ്‌റ്റെപ്പന്റോടു കൂടിയ സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസ് (ഓഫ് ലൈന്‍) അപേക്ഷ ക്ഷണിച്ചു. പി.എസ്.സി യുടെ പ്രിലിമിനറി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കാണ് അവസരം. അവസാന തീയതി ഡിസംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2785859, 9497780054, 9605030489 ഇമെയില്‍ teetpra.emp.lbr@kerala.gov.in.