എറണാകുളം: കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് അഡൈ്വസറി ബോര്‍ഡ് ഓഫീസില്‍ ഒഴിവുളള ക്ലര്‍ക്ക് (ഒന്ന്) തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് വിവിധ, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ അസിസ്റ്റന്റ്/ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്യുന്ന ജില്ലയിലുളള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ ഏഴു ദിവസത്തിനകം ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ്, കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവര്‍ഷന്‍) ആക്ട്, പാടം റോഡ്, എളമക്കര, കൊച്ചി 682026 വിലാസത്തില്‍ നല്‍കണം.
