എറണാകുളം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി ഡിസംബര്‍ 13-ന് രാത്രി എട്ടിന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ രാത്രി നടത്തം സംഘടിപ്പിക്കുന്നു. രാത്രി 10.30 മുതല്‍ വിവിധ ഭാഗങ്ങളിലേക്ക് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നൈറ്റ് വാക്കും നടക്കും.