മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, താലൂക്ക് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ 30 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കായി നടത്തുന്ന ക്യാന്‍സര്‍ പ്രതിരോധ പദ്ധതിയായ പ്രത്യാശക്ക് തുടക്കമായി. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞുകോശി പോള്‍ അദ്ധ്യക്ഷനായിരുന്നു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍, ജില്ലാ പഞ്ചായത്ത് അംഗം എസ്. വി. സുബിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന സുനില്‍, മനുഭായ് മോഹന്‍, എസ്. ശ്രീലേഖ, മിനു സാജന്‍, കോശി പി സഖറിയ, ഗ്രാമപഞ്ചായത്ത് അംഗം രമ്യാ മനോജ്, ബി.ഡി.ഒ ഇന്‍ ചാര്‍ജ്ജ് ഗീതാ കെ രാജന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മാത്യു മാരേട്ട്, വാളകം ജോണ്‍, മധു ചെമ്പുകുഴി, എം.ജെ. മാത്യു, പി.റ്റി. നിഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അറിയൂ, അകറ്റൂ, പൊരുതൂ എന്ന മുദ്രാവാക്യവുമായി നടത്തുന്ന ക്യാമ്പുകള്‍ക്ക് അര്‍ബ്ബുദരോഗ വിദഗ്ദ്ധന്‍ ഡോ. കെ.ആര്‍. ദീപു, ഡോ. ലൈലാ സി. മര്‍ക്കോസ്, ഡോ. അരുണ്‍കുമാര്‍ പി.കെ. തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രക്തപരിശോധന, മാമ്മോഗ്രാം, പാപ്സ്മിയര്‍, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എഫ്.എന്‍.എ.സി., ബയോപ്സി, ഡോപ്ലര്‍ തുടങ്ങിയ പരിശോധനകളാണ് സൗജന്യമായി നടത്തിയത്. അഗസ്റ്റ് ഏഴിന് കുന്നന്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും, 21ന് കടമാന്‍കുളം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും, സെപ്തംബര്‍ \ാലിന് കോട്ടാങ്ങല്‍ കുടുബാരോഗ്യ കേന്ദ്രം, 25ന് ആനിക്കാട് പാമ്പാടിമണ്‍ അമ്പാട്ട് ഓഡിറ്റോറിയത്തിലും, ഒക്ടോബര്‍ ഒമ്പതിന് മഠത്തുംചാല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, 30ന് കവിയൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ പരിശോധനകള്‍ \ടക്കും. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേരത്തെ 22 ക്യാമ്പുകള്‍ നടത്തിയിരുന്നു.  പരിപാടിയുടെ പ്രചരണാര്‍ത്ഥം ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വീടുവീടാന്തരം പ്രചരണം നടത്തുമെന്ന്