എല്‍.ബി.എസ്സ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് ഭിന്നശേഷിയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എസ്സ്.എസ്സ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, എം.എസ്സ് ഓഫീസ് ആന്‍ഡ് ഇന്റര്‍നെറ്റ്, വെബ് ഡിസൈനിംഗ്, ഡി.ടി.പി, എംപ്ലോയ്മെന്റ് കോച്ചിംഗ് പ്രോഗ്രാം കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോം സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ നിന്ന് നേരിട്ടും ceds.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം 20നകം സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2345627, 8289827857, 9539058139.
