പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വൊ ഖൊ- വൊ ഖൊ ദേശീയ ചാമ്പ്യൻമാരെയും നിറമരുതൂരിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ആദരിച്ചു
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിറമരുതൂരിലെ വിദ്യാർഥികളെയും വൊ ഖൊ- വൊ ഖൊ ദേശീയ, മത്സര വിജയികളെയുമാണ് മന്ത്രി ഉപഹാരം നൽകി ആദരിച്ചത്.
ഉന്നത വിജയം നേടിയവരും ദേശീയ മത്സര വിജയികളും ഉൾപ്പെടെ 154 കുട്ടികളെയുമാണ് മന്ത്രി ഉപഹാരം നൽകി അനുമോദിച്ചത്.
നിറമരുതൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷനായി. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൽമത്ത് മുഖ്യാതിഥിയായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോൾ കാവീട്ടിൽ, പഞ്ചായത്തംഗം ടി.വി സാജിറ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.ഇ.എം ഇക്ബാൽ, ടി.വി സാജിറ , പി.പി സൈതലവി, താനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ പ്രേമ, നാസർ പോളാട്ട്, നിറമരുതൂർ പഞ്ചായത്ത് സെക്രട്ടറി കെ ബാബു, പഞ്ചായത്തംഗം കെ.ആർ ശാന്തമ്മ ടീച്ചർ, ദാസൻ കുന്നുമ്മൽ , സഹദുള്ള, നാസർ എന്ന കുഞ്ഞിപ്പ, പ്രേമലത, ഹസീന, സുഹറാബി, ഖദീജ, ആമിന ടീച്ചർ എന്നിവർ സംസാരിച്ചു.