വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ഓറഞ്ച് ദ വേൾഡ് കാമ്പയിനിൻ്റെ ഭാഗമായി
മനുഷ്യാവകാശ ദിനത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പൊതുയിടം എൻ്റേത് കൂടിയെന്ന സന്ദേശത്തിൻ്റെ പ്രചാരണവുമായാണ് പരിപാടി നടത്തിയത്. മാർച്ച് 8 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാത്രി നടത്തം സംഘടിപ്പിക്കും. പരിപാടി കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത ഉദ്ഘാടനം ചെയ്തു. കളക്ട്രേറ്റിൽ നിന്ന് കൽപ്പറ്റ പഴയ ബസ് സ്റ്റാൻ്റ്, കൈനാട്ടി അമൃത് വരെയും ചെറു സംഘങ്ങളായി നടന്നാണ് സ്ത്രീകൾ രാത്രി നടത്തത്തിൽ പങ്കാളികളായത്. ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ.വി. ആശാമോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വുമൺ പ്രോട്ടക്ഷൻ ഓഫീസർ എ. നിസ, വനിത സെൽ സി.ഐ. ഉഷാകുമാരി, എൻ.ജി.ഒ പ്രതിനിധി സുലോചന രാമകൃഷ്ണൻ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
