രണ്ട് ദിവസങ്ങളിലായി തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടന്ന സംസ്ഥാന പുരുഷ-വനിത പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 96 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ഓവറോൾ കീരീടം നേടി. 89 പോയിന്റുമായി ആലപ്പുഴ രണ്ടാം സ്ഥാനവും 83 പോയിന്റുമായി കോഴിക്കോട് മുന്നാമതുമെത്തി.

പുരുഷ വിഭാഗത്തിൽ 54 പോയിന്റു നേടി തിരുവനന്തപുരം ഒന്നാം സ്ഥാനത്തും 45 പോയിന്റ് നേടി കണ്ണുർ രണ്ടാം സ്ഥാനവും നേടി. 39 പോയിൻ്റ് നേടിയ കോഴിക്കോടിനാണ് മൂന്നാം സ്ഥാനം.

വനിതാ വിഭാഗത്തിൽ ആലപ്പുഴ ജില്ല 54 പോയിന്റുമായി ഒന്നാം സ്ഥാനവും 44 പോയിന്റുമായി കോഴിക്കോട് ജില്ല
രണ്ടാം സ്ഥാനവും 42 പോയിന്റുമായി തിരുവനന്തപുരം മുന്നാം സ്ഥാനത്തുമെത്തി.

മികച്ച പുരുഷ ലിഫ്റ്റർ ആയി തിരുവനന്തപുരത്തിന്റെ ബിജിൻ സാങ്കിയെയും വനിതാ ലിഫ്റ്റർ ആയി ആലപ്പുഴ ജില്ലയുടെ എം അനിഷയെയും തെരഞ്ഞെടുത്തു.

സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. അർജുന അവാർഡ് ജേതാവ് പി.ജെ ജോസഫ് മുഖ്യാതിഥിയായി. നഗരസഭാ ചെയർപേഴ്സൺ എ.പി. നസീമ സമ്മാനദാനം നടത്തി. കുറ്റിപുറം പോലിസ് സബ് ഇൻസ്പെക്ടർ എം.വി. വാസുണ്ണി, പവർ ലിഫ്റ്റിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.സുധാകരൻ, ട്രഷറർ കെ.വത്സല എന്നിവർ സംസാരിച്ചു