എറണാകുളം ജില്ലയിലെ വിവിധ താലൂക്കുകളിൽ പ്രവർത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്പ്സ് ആൻഡ് കൊമേർഷ്യൽ
എസ്റ്റാബ്ലിഷ്മെന്റസ് നിയമ പ്രകാരം ഡിസംബർ 20 നകം രജിസ്റ്റർ ചെയ്യണമെന്ന് ജില്ല ലേബർ ഓഫീസർ
(എൻഫോഴ്സ്‌മെന്റ് ) അറിയിച്ചു.
തൊഴിലാളികൾ ഉള്ളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.
www.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.
മുൻവർഷങ്ങളിൽ രജിസ്ട്രേഷൻ എടുത്തിട്ടുള്ള സ്ഥാപനങ്ങൾ രജിസ്ട്രേഷൻ പുതക്കിയിട്ടില്ലെങ്കിൽ ആയതിനുള്ള അവസരവും ഉണ്ട്.
ഈ അവസരം എല്ലാ വ്യാപാരികളും പ്രയോജനപ്പെടുത്തണം എന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
വിശദവിവരങ്ങൾക്ക് അസി. ലേബർ ഓഫീസർമാരുമായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
എറണാകുളം ഒന്നാം സർക്കാൾ: 8547655401
എറണാകുളം രണ്ടാം സർക്കാൾ: 8547655402
കൊച്ചി ഒന്നാം സർക്കിൾ : 8547655403
കൊച്ചി രണ്ടാം സർക്കിൾ : 8547655404
നോർത്ത് പറവൂർ : കൊച്ചി ഒന്നാം സർക്കിൾ : 8547655405
ആലുവ : 8547655423
അങ്കമാലി : 8547655428
പെരുമ്പാവൂർ : 8547655433
മൂവാറ്റുപുഴ : 8547655436
കോതമംഗലം : 8547655439