കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ ജനറൽ/ സംവരണവിഭാഗങ്ങൾക്ക് (എസ്.സി/ എസ്.ടി വിഭാഗങ്ങൾ ഉൾപ്പടെ) തിരുവനന്തപുരം മേഖലയിൽ 14, 15 ന് നിശ്ചയിക്കപ്പെട്ട സ്‌പോട്ട് അലോട്ട്‌മെന്റ് യഥാക്രമം ഡിസംബർ 17, 18 ലേക്ക് മാറ്റി. മറ്റുമേഖലകളിലെ സ്‌പോട്ട് അലോട്ട്‌മെന്റിനു മാറ്റമില്ല.
