ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയിലൂടെ ഓൺലൈൻ വിദേശ ഭാഷ കോഴ്സുകൾ പഠിക്കുവാൻ എറണാകുളം ജില്ലയിൽ അഡ്മിഷൻ ആരംഭിച്ചു. ജര്‍മന്‍, ജാപ്പനീസ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളാണ് ഓണ്‍ലൈനായി പരിശീലിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ഭാഷാ നൈപുണ്യ സ്ഥാപങ്ങളായ അലയൻസ് ഫ്രാങ്കയ്സ്, ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്, ജാപ്പനീസ് അയോട്ട്സ് സൊസൈറ്റി, ഇൻസ്റ്റിട്യൂട്ടോ സെർവാന്റസ് എന്നിവയുമായി സംയോജിച്ചാണ് പരിശീലനം. 15 വയസ്സിന് മുകളിലുള്ള ആർക്കും അപേക്ഷിക്കാം.

കൂടാതെ അസാപ് കേരളയിൽ ഫിനാൻസ് കോഴ്‌സുകളിൽ പാർട്ട് ടൈം പരിശീലകർ ആകാൻ അവസരം. ബാങ്കിങ്/ഫിനാൻസ്/ ഇൻഷുറൻസ് / സ്റ്റോക്ക് ബ്രോക്കിങ് മേഖലകളിൽ 3 വർഷത്തെ പ്രവർത്തിപരിചയം ഉള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.

വിശദ വിവരങ്ങൾക്ക് 9495999616, 8301820545, 9495999671.
രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക https://asapkerala.gov.in/.