ദേശീയ ഊര്‍ജ്ജ സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ ബഹുജന റാലിയും ഊര്‍ജ സംരക്ഷണ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും പുലിക്കുന്ന് മുനിസിപ്പല്‍ വനിതാഭവന്‍ വരെ നടന്ന ബഹുജനറാലിയും തുടര്‍ന്ന് നടന്ന ഊര്‍ജ്ജ സംരക്ഷണ ക്ലാസും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ലോകമാകെ ഊര്‍ജ്ജക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത് ഇഊര്‍ജ സംരക്ഷണത്തെക്കുറിച്ച് നാം ബോധവാന്‍മാരായിരിക്കണമെന്നും വളരെ ശ്രദ്ധയോടെ ൈവദ്യുതി ഉപയോഗിക്കണമെന്നും എം.എല്‍.എ പറഞ്ഞു. പ്രളയക്കാലത്തടക്കം മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.

ചടങ്ങില്‍ കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി. സുരേന്ദ്ര അധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.എം.യു നാഗരാജ് ഭട്ട് ഊര്‍ജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ (പി.എം.യു) കെ.ടി കരുണാകരന്‍ ഊര്‍ജ്ജ സംരക്ഷണ ക്ലാസ് എടുത്തു. കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ടി.പി ആശ, എനര്‍ജി കണ്‍സര്‍വേറ്റര്‍ ക്ലബ്ബ് ജില്ലാ കോ-ഓഡിനേറ്റര്‍ വി.ടി.വി മോഹനന്‍, കാസര്‍കോട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.