ജില്ലയില്‍ ട്രാന്‍സ്‌ജെന്റര്‍ സൗഹൃദ ഹോസ്പിറ്റല്‍ സൗകര്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കു ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാമെഡിക്കല്‍ ഓഫീസും (ആരോഗ്യം)ദേശീയാ രോഗ്യ ദൗത്യവും സംയുക്തമായി നടത്തിയ പരപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യം ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ റിജിത്ത് കൃഷ്ണന്‍, ജില്ലാ ടി. ബി, എയ്ഡ്സ് കണ്ട്രോള്‍ ഓഫീസര്‍ ഡോ. ആമിന ടി. പി, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ മേരി എ. ജെ, എന്നിവര്‍ സംസാരിച്ചു.

ട്രാന്‍സ്ജന്‍ഡേഴ്‌സ് സമൂഹത്തില്‍ അഭിമുഖികരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെ കുറിച്ചും വെല്ലുവിളികളെ സംബന്ധിച്ചും ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്, ജില്ലാശുപത്രി മാനസികാരോഗ്യ വിദഗ്ദ്ധന്‍ ഡോ ശ്രീജിത്ത് കൃഷ്ണന്‍, ഹെല്‍ത്ത് ലൈന്‍ സുരക്ഷ പ്രൊജക്ട് ഡയറക്ടര്‍ മോഹനന്‍ മാങ്ങാട്, ഇഷ കിഷോര്‍, ഷംസീന, ലാവണ്യ എന്നിവര്‍ ക്ലാസ്സെടുത്തു. ആശയസംവാദത്തിന് ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ സയന എസ്, മഹേഷ്‌കുമാര്‍ പി.വി. കമല്‍ കെ ജോസ് എന്നിവര്‍ നേതൃത്വത്തില്‍ നല്‍കി. ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാലയും ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപങ്ങളിലെ നേഴ്‌സിംഗ് ഓഫീസര്‍ മാര്‍, ആരോഗ്യകേരളം പബ്ലിക് റിലേഷന്‍ ഓഫീസര്‍മാര്‍, കൗമാര ആരോഗ്യ കൗണ്‍സിലര്‍ മാര്‍ എന്നിവര്‍ പങ്കെടുത്തു.