ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമണ്‍(സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റുകള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. എഫ്.എഫ്.ആര്‍ രജിസ്റ്ററില്‍ പേര് ചേര്‍ത്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 20 നും 40 നും ഇടയ്ക്ക് പ്രായമുള്ള വനിതകളുടെ ഗ്രൂപ്പുകള്‍ക്കാണ് അപേക്ഷിക്കാനാകുന്നത്.

രണ്ടു മുതല്‍ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ(ഒരാള്‍ക്ക് ഒരു ലക്ഷം രൂപ)വരെ ഈ പദ്ധതിയില്‍ ഗ്രാന്റായി ലഭിക്കും. അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, വിവിധ മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അതാത് മത്സ്യ ഭവന്‍ ഓഫീസുകളില്‍ ഡിസംബര്‍ 24 ന് മുന്‍പായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിഴിഞ്ഞത്തുള്ള സാഫ് നോഡല്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 9847907161, 7560916058, 9645952807, 8138073864.