സംസ്ഥാന ലഹരി വർജ്ജനമിഷൻ വിമുക്തി സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ ലഹരിയുടെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തുന്നതിനും സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഷോർട്ട് ഫിലിം മത്‌സരം സംഘടിപ്പിക്കുന്നു.

ഒന്നാം സമ്മാനം 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ്. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപയും ലഭിക്കും.സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ 2022 ജനുവരി 31 നകം ഷോർട്ട് ഫിലിം vimukthiexcise@gmail.com ലേക്ക് അയയ്ക്കണം. മത്‌സര നിബന്ധനകളും മറ്റുവിശദാംശങ്ങളും vimukthi.kerala.gov.in ൽ ലഭിക്കും.