ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ബേക്കല്‍ കോട്ടയില്‍ മോക് ഡ്രില്‍ നടത്തി. ആസാദീ കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളില്‍ മോക്ഡ്രില്‍ നടത്തുന്നതിതിന്റെ ഭാഗമായാണ്് ബേക്കല്‍ കോട്ടയില്‍ മോക്ക് ഡ്രില്‍ നടത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ ഉണ്ടാവുകയും അതെ തുടര്‍ന്ന് ബേക്കല്‍ കോട്ടയ്ക്ക് സമീപത്തെ പഴയ കെട്ടിടം തകരുകയും അവിടെ 10 പേര്‍ അകപ്പെട്ട് പോവുകയും ചെയ്തപ്പോള്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് മോക്ഡ്രിലിലൂടെ സൃഷ്ടിച്ചത്.
കെട്ടിടത്തിന് പുറത്ത് അകപ്പെട്ട അഞ്ച് പേരെ അഗ്നിശമനസേനയും കെട്ടിടത്തിന് അകത്ത് അകപ്പെട്ട അഞ്ച് പേരെ ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്ന് വിവിധ രക്ഷാ പ്രവര്‍ത്തന രീതികളിലൂടെ രക്ഷിക്കുന്നതും അവര്‍ക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആംബുലന്‍സില്‍ പെരിയ സി.എച്ച്.സിയില്‍ എത്തിക്കുന്നതുമാണ് മോക്ഡ്രിലില്‍ കാണിച്ചത്.
എന്‍.ഡി.ആര്‍.എഫ് നാലാം ബെറ്റാലിയന്‍ ഇന്‍സ്പെക്ടര്‍ അര്‍ജുന്‍പാല്‍ രജ്പുതിന്റെ നേതൃത്വത്തില്‍ 28 എന്‍.ഡി.ആര്‍.എഫ് സേനാംഗങ്ങള്‍, ഫയര്‍ഫോഴ്സ്, ബേക്കല്‍ പൊലീസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തങ്ങളുടെ ഭാഗമായി. സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം എ.കെ രമേന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍ (എന്‍ഡോസള്‍ഫാന്‍) എസ്. സജീദ്, ഹുസൂര്‍ ശിരസ്തദാര്‍ എസ്. ശ്രീജയ, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍.മണിരാജ്, കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്‍, പെരിയ സി.എച്ച്.സി മെഡിക്കല്‍ സംഘം, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രതിനിധികളായ ഉമേഷ്, ഷാജു, ഹസാര്‍ഡ്് അനലിസ്റ്റ് പ്രേം ജി. പ്രകാശ്, ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യുപി. വിപിന്‍, സബ് ഇന്‍സ്പെക്ടര്‍ കെ. രാജീവന്‍, പി. മനോജ്, പ്രദീപ്, പള്ളിക്കര പഞ്ചായത്ത് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എന്‍.ഡി.ആര്‍.എഫ്, പോലീസ്, പെരിയ സി.എച്ച്.സി, ഫയര്‍ ആന്റ് റെസ്‌ക്യു, ടൂറിസം ലൈഫ്ഗാര്‍ഡ്,സിവില്‍ ഡിഫന്‍സ്, റെവന്യൂ, ആര്‍ക്കിയോളജി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകളും പള്ളിക്കരഗ്രാമ പഞ്ചായത്തും മോക്ഡ്രിലിന്റെ ഭാഗമായി.