വനിത ശിശു വികസന വകുപ്പിന്റെ വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്കുന്ന പടവുകള്‍ പദ്ധതിയിലേക്കും വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്കുന്ന പദ്ധതിയിലേക്കും അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്സുകളായ എം.ബി.ബി.എസ്, എഞ്ചിനിയറിംഗ്, ബി.ഡി.എസ്, ബിഎച്ച്.എം എസ്, ബി.എ.എം.എസ് തുടങ്ങിയ കോഴ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ ട്യൂഷന് ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. www.schemes.wcd.kerala.gov.in ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് :04994293060,9400088166
