ജില്ലയിലെ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമപ്രകാരം ഡിസംബര്‍ 20 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഉളളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണം. മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് പുതുക്കാനും അവസരമുണ്ട്. lc.kerala.gov.in ലൂടെയാണ് രജിസ്‌ട്രേഷന്‍ എടുക്കുന്നതിനും പുതുക്കുന്നതിനും അപേക്ഷിക്കേണ്ടത്. ഫോണ്‍: 04994256950