റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മത്സരത്തില്‍ ബി അഞ്ജന (കടമ്പഴിപ്പുറം) ഒന്നാംസ്ഥാനം നേടി. സിദ്ധാര്‍ഥ്.ബി. (അകത്തേത്തറ) രണ്ടാം സ്ഥാനവും അശ്വതി എ (കുത്തനൂര്‍ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം.അനില്‍കുമാര്‍ അധ്യക്ഷനായി. പ്രൊ പി. എന്‍ ജയരാമന്‍, ഡോ. ശ്രീദേവി കെ. മേനോന്‍, പി. ശിവദാസ് എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 22 ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ബി അഞ്ജന ജില്ലയെ പ്രധിനിധീകരിക്കും.
