അഖിലേന്ത്യാ സിവില്‍ സര്‍വീസ് നീന്തല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതിനുള്ള കേരള ടീമുകളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സ് ഇന്ന് (ഡിസംബര്‍ 17) രാവിലെ 10ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ജില്ലാതല സിവില്‍ സര്‍വീസസ് നീന്തല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയികളായ ഉദ്യോഗസ്ഥര്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റുമായി രാവിലെ 10ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹാജരാകണം.