ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കൂത്തുപറമ്പ് പോലീസ്, സേവ് ഊര്‍പ്പള്ളി, ആസ്റ്റര്‍ മിംസ് സംയുക്തമായി ജനുവരി രണ്ട് മുതല്‍ സംഘടിപ്പിക്കുന്ന ഊര്‍പ്പള്ളി മഴയുത്സവം മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖരന്‍ മിസ്റ്റര്‍ വേള്‍ഡ് ഷിനു ചൊവ്വക്ക് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത് പാട്യം, ആസ്റ്റര്‍ മിംസ് മാനേജര്‍ ജ്യോതി പ്രസാദ്, സേവ് ഊര്‍പ്പള്ളി പ്രസിഡണ്ട് കെ പി ജയേഷ്, എന്‍ സുലൈമാന്‍, ഷെമീര്‍ ഊര്‍പ്പള്ളി എന്നിവര്‍ പങ്കെടുത്തു.
