ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പ്രൊജക്ടിലേക്ക് സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഡിസംബര്‍ 19 ന് രാവിലെ 11 മുതല്‍ കാസര്‍കോട് സിവില്‍സ്‌റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. രണ്ടു മണിക്കൂറാണ് പരീക്ഷ. കണ്ടന്റ് എഡിറ്റര്‍ പരീക്ഷ ഡിസംബര്‍ 21 ന് രാവിലെ 11 മുതല്‍ നടക്കും.
ഹാള്‍ ടിക്കറ്റുകള്‍ careers.cdit.org യില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ പരീക്ഷാ കേന്ദ്രത്തില്‍ അര മണിക്കൂര്‍ മുമ്പെങ്കിലും ഹാജരാകണം. പരീക്ഷ ആരംഭിച്ച ശേഷം എത്തുന്നവരെ എഴുതാന്‍ അനുവദിക്കില്ല. ഉദ്യോഗാര്‍ഥി ഹാള്‍ ടിക്കറ്റും ഒരു തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും പരീക്ഷാ നടത്തിപ്പ്. ഫോണ്‍: 04994 255145, 9496003201.