കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിച്ചവര്‍ക്കുള്ള എഴുത്ത് പരീക്ഷ ഡിസംബര്‍ 19 ന് രാവിലെ 11 മുതല്‍ കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. പരീക്ഷയെഴുതാന്‍ അറിയിപ്പ് ലഭിച്ചവര്‍ക്ക് ഇ മെയിലായി ഹാള്‍ ടിക്കറ്റ് അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് സഹിതം അര മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 04994 255145, 9496003201.
