സ്ത്രീധനം, സ്ത്രീ പീഡനം എന്നിവയ്‌ക്കെതിരെ സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വിളംബരജാഥ സംഘടിപ്പിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗം സുബൈദ ഇസ്ഹാഖ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സൈതലവി, എ.ഡി.എം.സി സവ്യ.എസ്, ജീവനക്കാര്‍ പങ്കെടുത്തു.
