സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന പഠ്‌നാ ലിഖ്‌നാ അഭിയാന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനവും നാളെ (ഡിസംബര്‍ 18) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ കൈപ്പുസ്തകം പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം രാമന്‍കുട്ടി ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി പഠനോപകരണ വിതരണം ചെയ്യും. ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിക്കും. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ദേവദാസ്, ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പി കെ സുധാകരന്‍, ഷാബിറ, പി.സി നീതു, ശാലിനി കറുപ്പേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
